ഡബ്ലിൻ: അയർലൻഡിൽ ജോലി ചെയ്യുന്നതിന് ഇന്ത്യൻ ഡോക്ടർമാർക്കുള്ള രജിസ്ട്രേഷനുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കണമെന്ന് ആവശ്യം. ഇന്ത്യൻ ഐറിഷ് മെഡിക്കൽ അസോസിയേഷന്റെ സമ്മേളനത്തിലാണ് ഈ വിഷയം ഉയർന്നുവന്നത്. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നൂലാമാലകൾ അയർലൻഡിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ ഡോക്ടർമാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
നിലവിൽ അയർലൻഡിൽ ഏകദേശം 300 ഇന്ത്യൻ ഡോക്ടർമാർ ഉണ്ടെന്ന് ബ്യൂമോണ്ട് ആശുപത്രിയിലെ കൺസൾട്ടന്റും സർജനും ഐഐഎംഎ അദ്ധ്യക്ഷനുമായ തേജ് തിവാരി പറഞ്ഞു. ഇന്ത്യൻ ഡോക്ടർമാരെ സംബന്ധിച്ച് രജിസ്ട്രേഷൻ നടപടികൾ മടുപ്പിക്കുന്ന പ്രക്രിയയാണ്. ഇന്ത്യൻ ആശുപത്രികളിൽ നിന്നുള്ള ഇന്റേണുകളെ ഇവിടെ അംഗീകരിക്കുന്നില്ല. ഇന്റേൺഷിപ്പിന് അംഗീകാരം ഇല്ലാത്തതിനാൽ ഇവിടെ ജോലി ചെയ്യാൻ അവർക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

