കോർക്ക്: ഊബറുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കോർക്ക് വിമാനത്താവളം. വിമാനത്താവളത്തിലേക്കുള്ള യാത്രികരുടെ യാത്ര കൂടുതൽ സൗകര്യപ്രദം ആക്കുക ലക്ഷ്യമിട്ടാണ് ഊബറും കോർക്ക് വിമാനത്താവളവും കൈകോർക്കുന്നത്. പങ്കാളിത്തം ഒരു വർഷം തുടരും.
വിമാനത്താവളത്തിൽ നിന്നുള്ള യാത്രികരിൽ ഊബർ സേവനങ്ങളെക്കുറിച്ച് അവബോധം വളർത്തുക, വിമാനത്താവളത്തിൽ നിന്നുള്ള യാത്ര സുഗമമാക്കുക എന്നിവയാണ് പുതിയ പങ്കാളിത്തത്തിന്റെ ലക്ഷ്യം. യാത്രക്കാർക്ക് ഊബർ ആപ്പ് വഴി യാത്ര മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Discussion about this post

