ഡൗൺ: കൗണ്ടി ഡൗണിൽ വാഹനാപകടം. സോൾജിയേഴ്സ്ടൗൺ റോഡിനും ഹാമണ്ട്സ് റോഡിനും ഇടയിലുള്ള ഗ്ലെനാവി റോഡിൽ ആയിരുന്നു സംഭവം. അപകടത്തിന് പിന്നാലെ പ്രദേശത്ത് രൂക്ഷമായ ഗാതഗതക്കുരുക്ക് അനുഭവപ്പെട്ടു.
ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് അടിയന്തിര സേവനങ്ങൾ എത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. സംഭവത്തിൽ പരിക്ക് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Discussion about this post

