ഡബ്ലിൻ: ഡബ്ലിനിൽ പോലീസുകാരനെ ആക്രമിക്കുകയും യുവാവിനെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി. അഫ്ഗാൻ പൗരനായ നാസിം സുലെമാൻഖിലിന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. കഴിഞ്ഞ ദിവസം ആയിരുന്നു 27 വയസ്സുള്ള നാസിമിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രിൽ 24 ന് ബ്രുഗ സ്ട്രീറ്റിൽ വച്ചായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. ഒരാളെ കുത്തിപ്പരിക്കേൽപ്പിച്ച നാസിമിനെ പിടികൂടാൻ എത്തിയതായിരുന്നു പോലീസ്. എന്നാൽ പോലീസുകാരനെ ഇയാൾ ആക്രമിക്കുകയായിരുന്നു. അതിസാഹസികമായിട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Discussion about this post

