ഡബ്ലിൻ: ലെയിൻസ്റ്റർ ഹൗസിന് ചുറ്റുമുള്ള റോഡ് അടച്ചിട്ടു. ഇന്നലെ വൈകീട്ടോടെയായിരുന്നു റോഡ് അടച്ചിട്ടത്. ഇത് പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി. ഡെയിലിന് പുറത്തുള്ള കുടിയേറ്റവിരുദ്ധ പ്രതിഷേധത്തെ തുടർന്നായിരുന്നു റോഡ് അടച്ചത്.
മെറിയോൺ സ്ട്രീറ്റ് അപ്പർ, കിൽഡെയർ സ്ട്രീറ്റ്, മോൾസ്വർത്ത് സ്ട്രീറ്റ് എന്നിവയെല്ലാം പ്രകടനത്തെത്തുടർന്ന് അടച്ചിട്ടു. അടിയന്തര റോഡ് പണികൾക്കായി സെന്റ് സ്റ്റീഫൻസ് ഗ്രീനിനും മെറിയോൺ സ്ട്രീറ്റിനും ഇടയിലുള്ള മെറിയോൺ റോയും നേരത്തെ തന്നെ അടച്ചിട്ടിരുന്നു. ഇതെല്ലാം ഡോസൺ സ്ട്രീറ്റിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതിന് കാരണമായി. ഇതുവഴിയുള്ള പൊതുഗതാഗതം ഉൾപ്പെടെ താറുമാറായി.
Discussion about this post

