ഡബ്ലിൻ: വളർത്തു മൃഗങ്ങളുടെ മരണം പ്രിയപ്പെട്ടവരെ നഷ്ടമാകുന്നത് പോലെ വേദനാജനകാണെന്ന് പഠനം. മെയ്നൂത്ത് സർവ്വകലാശാലയാണ് ഇത് സംബന്ധിച്ച സർവ്വേ നടത്തിയത്. സർവേയിൽ പങ്കെടുത്തവരിൽ 93 ശതമാനം പേരും വളർത്തുമൃഗങ്ങളുടെ മരണത്തിന്റെ വേദനയും വ്യക്തിയുടെ മരണത്തിന്റെ വേദനയും അനുഭവിച്ചിട്ടുണ്ട്.
യുകെയിലെ പ്രായപൂർത്തിയായ 975 പേരിൽ ആയിരുന്നു പഠനം. ഇതിൽ ഏകദേശം 20 ശതമാനം പേർ വളർത്തു മൃഗങ്ങളുടെ വിയോഗം ഏറ്റവും ദു:ഖമുണ്ടാക്കിയതായി അഭിപ്രായപ്പെട്ടു. വളർത്തു മൃഗങ്ങളുടെ മരണത്തിന് പിന്നാലെ നിരവധി പേരാണ് പിജിഡി അഥവാ ദീർഘകാല ദു:ഖത്തെ തുടർന്നുള്ള മനോവിഷമങ്ങൾ അനുഭവിച്ചതെന്നും സർവ്വേ വ്യക്തമാക്കുന്നു.
Discussion about this post

