ലാവോയിസ്: കൗണ്ടി ലാവോയിസിലുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം വിവരങ്ങൾ കൈമാറണമെന്ന് പോലീസ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ വയോധികർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ആയിരുന്നു ബല്ലിനാകില്ലിലെ മോട്ടിന് സമീപം അപകടം ഉണ്ടായത്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രാത്രി പത്തേകാലോടെയായിരുന്നു അപകടം ഉണ്ടായത്. 80 വയസ്സുള്ള പുരുഷനും 70 വയസ്സുള്ള സ്ത്രീയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരും മിഡ്ലാൻഡ് റീജിയണൽ ആശുപത്രി ടുല്ലമോറിയിലാണ് ചികിത്സയിൽ കഴിയുന്നത്. പ്രസ്തുത സമയത്ത് പ്രദേശംവഴി കടന്ന് പോയർ വാഹനങ്ങളുടെ ഡാഷ്ക്യാമുകൾ പരിശോധിക്കണം.

