ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. 60 വയസ്സുള്ള സ്ത്രീയ്ക്കാണ് ജീവൻ നഷ്ടമായത്. കഴിഞ്ഞ മാസം 27 ന് ഉച്ചയ്ക്ക് 2.45 ഓടെ ബ്രഫിലെ ഉറേഗരെ ക്രോസിലായിരുന്നു അപകടം ഉണ്ടായത്.
ലിമെറിക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലായിരുന്നു 60 കാരി ചികിത്സയിൽ കഴിഞ്ഞിരുന്നത്. ചികിത്സയിലിരിക്കെ അവരുടെ ആരോഗ്യനില കൂടുതൽ മോശമാകുകയായിരുന്നു. ബുധനാഴ്ച ആയിരുന്നു മരണം എന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

