കിൽഡെയർ: പൊതുജനങ്ങൾക്ക് നന്ദി പറഞ്ഞ് എം9 വാഹനാപകടത്തിൽ പരിക്കേറ്റവരുടെ കുടുംബം. ഇവർക്കായുള്ള ധനസമാഹരണം വഴി ഏഴ് ലക്ഷം യൂറോയിലധികം ലഭിച്ചതിന് പിന്നാലെയാണ് പിന്തുണയ്ക്ക് നന്ദി പറഞ്ഞ് കുടുംബം രംഗത്ത് എത്തിയത്. ഗോ ഫണ്ട് വഴി ഇതുവരെ 7,70,000 യൂറോയാണ് സമാഹരിച്ചത്. പൊതുജനങ്ങളുടെ ദയയ്ക്കും ഉദാരമനസിനും നന്ദിയെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം.
പരിക്കേറ്റ സഹോദരങ്ങളായ സ്ത്രീകളിൽ ഒരാളുടെ സുഹൃത്താണ് ഗോ ഫണ്ട് വഴി ധനസമാഹരണം ആരംഭിച്ചത്. എല്ല, നിയാം, അൽമ എന്നീ പെൺകുട്ടികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവർക്ക് പുറമേ ഇവരുടെ അനന്തരവനായ ഏഴ് വയസ്സുകാരനുമാണ് പരിക്കേറ്റത്. കഴിഞ്ഞ വാരാന്ത്യത്തിൽ ആയിരുന്നു അപകടം ഉണ്ടായത്.

