ഡബ്ലിൻ: അയർലൻഡിൽ ഭവന രഹിതരുടെ എണ്ണം വീണ്ടും വർധിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 18,185 ഭവന രഹിതരാണ് അയർലൻഡിൽ നിലവിലുള്ളത്. ഇവർ നിലവിൽ അടിയന്തിര താമസ സൗകര്യങ്ങളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഈ മാസം പകുതിയിൽ പുറത്തുവന്ന കണക്കുകൾ അനുസരിച്ച് 18,065 ഭവന രഹിതർ ആയിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്.
ആദ്യമായി ഭവന രഹിതരായ കുട്ടികളുടെ എണ്ണം ആറായിരത്തിനോട് അടുത്തിട്ടുണ്ട്. 5,929 കുട്ടികൾക്കാണ് അയർലൻഡിൽ വീടില്ലാത്തത്. 12,256 പ്രായപൂർത്തിയായവരും വീടില്ലാതെ ബുദ്ധിമുട്ടുകയാണ്. ഒരു വർഷം കൊണ്ട് വീടില്ലാത്ത കുട്ടികളുടെ എണ്ണത്തിൽ 12 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്.
Discussion about this post

