ലിമെറിക്ക്: ശസ്ത്രക്രിയയ്ക്കിടെ കൗമാരക്കാരി മരിച്ചത് ചികിത്സാ പിഴവിനെ തുടർന്നെന്ന് സമ്മതിച്ച് ഡോക്ടർ. ലിമെറിക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ആയിരുന്നു അതിദാരുണമായ സംഭവം നടന്നത്. ഇവിടുത്തെ ജനറൽ സർജനായ ഡോ. ആശിഷ് ലാലിനാണ് പിഴവ് സംഭവിച്ചത്.
2018 മെയ് 8 ന് ആയിരുന്നു സംഭവം. ശസ്ത്രക്രിയയ്ക്കിടെ പെൺകുട്ടിയ്ക്ക് അമിതമായ രക്തസ്രാവം അനുഭവപ്പെടുകയായിരുന്നു. സംഭവത്തിൽ മെഡിക്കൽ കൗൺസിലിന്റെ ഫിറ്റ്നസ്-ടു-പ്രാക്ടീസ് വിഭാഗമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം ആശിഷ് കമ്മിറ്റി മുൻപാകെ ഹാജരായിരുന്നു. ഈ വേളയിലാണ് കുറ്റം സമ്മതിച്ചത്.
Discussion about this post

