ഡബ്ലിൻ: ക്ലോണ്ടാൽക്കിനിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്യക്തിയെ തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനയിലൂടെയാണ് മരിച്ച വ്യക്തിയെ പോലീസ് തിരിച്ചറിഞ്ഞത്. ഇക്കാര്യം ബന്ധുക്കളെ ഗാർഡ അറിയിച്ചിട്ടുണ്ട്. അതേസമയം മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ആഴ്ച ആയിരുന്നു മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിൽ ആയതിനാൽ ആരാണ് മരിച്ചതെന്ന് തിരിച്ചറിയാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് മരിച്ച വ്യക്തി ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിടുകയായിരുന്നു. ഇത് തിരിച്ചറിഞ്ഞ് പരിചയക്കാർ എത്തിയതാണ് പോലീസിന് ആശ്വാസമായത്.

