ഡബ്ലിൻ: ഡോക്ടറെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയ്ക്കെതിരെ കേസ് എടുത്ത് പോലീസ്. 65 വയസ്സുള്ള ഫിയോൺബാര ഒ ടുവാമയാണ് കേസിലെ പ്രതി. ഇയാളെ ഇന്നലെ ഡബ്ലിൻ ജില്ലാ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. വധശ്രമമുൾപ്പെടെയുള്ള കുറ്റങ്ങൾ ഇയാൾക്ക് മേൽ കോടതി ചുമത്തി.
വെള്ളിയാഴ്ച ആയിരുന്നു ഡബ്ലിനിലെ 9 അഷേഴ്സ് ഐലൻഡിലെ എച്ച്എസ്ഇ ഡേകെയർ മെഡിക്കൽ ക്ലിനിക്കിൽ വെച്ച് ടുവാമ ഡോ. കെവിൻ കിൽബ്രൈഡിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ ഡോക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ ക്ലോവർ ഹിൽ ജയിലിലേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. ഇയാളെ ഈ മാസം ഒൻപതിന് വീഡിയോ ലിങ്ക് വഴി കോടതിയിൽ ഹാജരാക്കും.
Discussion about this post

