കാവൻ: കൗണ്ടി കാവനിലുണ്ടായ ക്രമസമാധാന പ്രശ്നവുമായി ബന്ധപ്പെട്ട് അറസ്റ്റ്. സംഭവത്തിൽ നാല് കൗമാരക്കാരെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയുണ്ടായ സംഭവം നിരവധി പേർക്ക് പരിക്കേൽക്കാൻ കാരണം ആയിരുന്നു.
വിർജീനിയയിൽവച്ചായിരുന്നു സംഭവം ഉണ്ടായത്. രണ്ട് വിഭാഗങ്ങൾ ചേരിതിരിഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ അറസ്റ്റിലായവർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇവരെ ഇന്ന് രാവിലെ കാവനിലെ കുട്ടികളുടെ ജില്ലാ കോടതിയിൽ ഹാജരാക്കും.
Discussion about this post

