ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വാഹനാപകടത്തിൽ കൗമാരക്കാരന് പരിക്ക്. ഏകദേശം 18 വയസ്സ് പ്രായം തോന്നിക്കുന്ന ആൺ കുട്ടിയ്ക്കാണ് പരിക്കേറ്റത്. കുട്ടിയെ ചികിത്സയ്ക്കായി ലെറ്റർകെന്നി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
രാത്രി 8.45 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ വ്യക്തിയുടെ കാറും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മറ്റ് പരിക്കുൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

