ഗാൽവെ: കൗണ്ടി ഗാൽവെയിൽ വാഹനാപകടത്തിൽ കൗമാരക്കാരൻ മരിച്ചു. ലോഫ്രിയിലെ മൊയ്ലീനിൽ ആയിരുന്നു സംഭവം. അപകടത്തിൽ മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
എൻ65 ൽ പുലർച്ചെ 2:20 ഓടെയായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ മൂന്ന് പേർ ഉൾപ്പെടെയുള്ള നാലംഗ സംഘം കാറിൽ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്. മറ്റുള്ളവരുടെ പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ല. കൗമാരക്കാരന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

