ഡബ്ലിൻ: ക്ലോൺമെൽ മുൻ മേയർ വെരാ ഹെവിറ്റ് അന്തരിച്ചു. 87 വയസ്സ് ആയിരുന്നു. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു മരണം. ഫിയന്ന ഫെയ്ലിന്റെ പ്രമുഖ വനിതാ നേതാവ് കൂടിയായിരുന്നു ഹെവിറ്റ്.
1985 മുതൽ 2004 വരെയാണ് കൗൺസിലറായി ഹെവിറ്റ് സേവനം അനുഷ്ഠിച്ചിട്ടുള്ളത്. ആദ്യം ക്ലോൺമെൽ കോർപ്പറേഷനിലും പിന്നീട് 2002 ൽ ക്ലോൺമെൽ ബറോ കൗൺസിലിലും വിജയിച്ചു. ഹെവിറ്റ് രണ്ട് തവണയാണ് ക്ലോൺമെൽ മേയറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ആദ്യം 1991 ലും പിന്നീട് 1998 ലും.
Discussion about this post

