ഡബ്ലിൻ: ഒമാനിൽ നിന്നും ഐറിഷ് സർക്കാർ ചാർട്ടർ ചെയ്ത വിമാനം വൈകി. പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് ഇന്നലെ വൈകീട്ട് പുറപ്പെടേണ്ട വിമാനം ഇന്നാകും യാത്ര തിരിക്കുക. വിദേശകാര്യമന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്.
ഒമാനിൽ നിന്നുള്ള യാത്രികരുമായി ഒമാനിൽ നിന്നുള്ള വിമാനം ഇന്ന് ഉച്ചയ്ക്ക് ശേഷം യാത്ര തിരിക്കുമെന്ന് വിദേശകാര്യമന്ത്രി ഹെലൻ മക്കെന്റി പറഞ്ഞു. രാത്രിയോടെ വിമാനം ഡബ്ലിനിൽ എത്തും. ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നർ, പ്രായമായവർ, കുട്ടികൾ തുടങ്ങിയവരെ ഈ വിമാനത്തിൽ രാജ്യത്ത് തിരികെ എത്തിക്കും. ആളുകൾക്ക് ആവശ്യമായ സഹായം എംബസി വഴി നൽകുന്നുണ്ടെന്നും മക്കെന്റി കൂട്ടിച്ചേർത്തു.
Discussion about this post

