ക്ലെയർ:വെസ്റ്റ് ക്ലെയറിൽ വഴിയരികിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ അജ്ഞാതവസ്തു കണ്ടെത്തി. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പ്രതിരോധസേനാംഗങ്ങളെത്തി വസ്തു ഇവിടെ നിന്നും മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സ്ഫോടക വസ്തുവാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് പോലീസ് അറിയിക്കുന്നത്. ഇത് സുരക്ഷിതമായി നിർവ്വീര്യമാക്കി.
Discussion about this post

