ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ മോഷ്ടിച്ച കാറുമായി അപകടം സൃഷ്ടിച്ചയാൾ അറസ്റ്റിൽ. 30 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച കാറുമായി അമിതവേഗതയിൽ പോലീസ് വാഹനങ്ങൾ ഉൾപ്പെടെയാണ് ഇയാൾ ഇടിച്ച് തെറിപ്പിച്ചത്.
തിങ്കളാഴ്ച ഫാൾസ് റോഡ് മേഖലയിൽ ആയിരുന്നു സംഭവം. ഇവിടെ പട്രോളിംഗ് നടത്തുകയായിരുന്നു പോലീസ്. ഇതിനിടെയാണ് വാഹനവുമായി എത്തിയുള്ള യുവാവിന്റെ പരാക്രമം.
അമിത വേഗതയിൽ മോഷ്ടിച്ച കാറുമായി എത്തിയ ഇയാൾ യാത്രികരുമായി പോകുകയായിരുന്ന ടാക്സിയിൽ ഇടിച്ചു. ഇതിന് ശേഷം പോലീസ് വാഹനങ്ങളിലും ഇടിച്ചു. ഇയാളെ പിന്തുടർന്ന പോലീസ് ഡൊണഗലിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും പിടികൂടുകയായിരുന്നു.
Discussion about this post

