ഡബ്ലിൻ: അയർലന്റിൽ ഷോപ്പിംഗ് തട്ടിപ്പുകൾ വ്യാപകമാകുന്നു. ഈ വർഷം ആരംഭിച്ച് നാല് മാസം പിന്നിടുമ്പോൾ ഷോപ്പിംഗ് തട്ടിപ്പുകളിൽ 200 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
വ്യാജ വെബ്സൈറ്റുകളോ, ലിസ്റ്റിംഗുകളോ ഉപയോഗിച്ച് പേയ്മെന്റ് കാർഡ് വിശദാംശങ്ങൾ മോഷ്ടിച്ച് പണം തട്ടുകയാണ് ഷോപ്പിംഗ് തട്ടിപ്പിലൂടെ കുറ്റവാളികൾ ചെയ്യുന്നത്. ഈ വർഷം മാർച്ച് മാസം വരെ ഷോപ്പിംഗ് തട്ടിപ്പുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 200 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്.
Discussion about this post

