ബെൽഫാസ്റ്റ്: നോർതേൺ ബെൽഫാസ്റ്റിൽ ഉണ്ടായ വെടിവയ്പ്പിന് പിന്നാലെ മേഖലയിൽ പട്രോളിംഗ് ശക്തമാക്കി പോലീസ്. മേഖല പൂർണമായും പോലീസിന്റെ നിയന്ത്രണത്തിലാണ്. ഇന്നലെ വൈകീട്ട് ആർഡോയ്നിലെ സ്ട്രാട്രോയ് പാർക്ക് പ്രദേശത്ത് ആയിരുന്നു സംഭവം.
ഇന്നലെ രാത്രി തന്നെ നിരവധി പോലീസുകാർ സ്ഥലത്ത് എത്തിയിരുന്നു. ഇവർ ഇപ്പോഴും പ്രദേശത്ത് കാവൽ തുടരുകയാണ്. അതേസമയം പ്രതിയ്ക്കായുള്ള തിരച്ചിലും ഊർജ്ജിതമായി തുടരുന്നുണ്ട്. 30 വയസ്സുള്ള യുവാവിനാണ് പരിക്കേറ്റത്. ഇരു കാലുകൾക്കുമാണ് യുവാവിന് വെടിയേറ്റത്.
Discussion about this post

