ബെംഗളൂരു ; കർണാടക മുഖ്യമന്ത്രിയായി ബുധനാഴ്ച്ച ഡികെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്യും . ഗവർണറുമായി ഡികെ ശിവകുമാർ കൂടിക്കാഴ്ച്ച നടത്തി. സത്യപ്രതിജ്ഞയ്ക്ക് രണ്ട് ദിവസങ്ങളാണ് നിർദേശിച്ചത് . ജൂൺ മൂന്നിനോ, ജൂൺ അഞ്ചിനോ സത്യപ്രതിജ്ഞ നടത്താനായിരുന്നു നിർദേശം. വിധാൻ സൗധയിലോ, ലോക്ഭവനിലോ ആകും സത്യപ്രതിജ്ഞ. 7 മന്ത്രിമാരും ഒപ്പം സത്യപ്രതിജ്ഞ ചെയ്യും.
രണ്ട് ഉപമുഖ്യമന്ത്രിമാരാകും ഡി കെ സർക്കാരിൽ ഉണ്ടാകുക. ദളിത് , ലിങ്കായത്ത് വിഭാഗത്തിൽ നിന്നുള്ളവരാകും ഉപമുഖ്യമന്ത്രിമാരാകുക. എം ബി പാട്ടീൽ, രാമലിംഗ റെഡ്ഡി, പ്രിയങ്ക് ഖാർഗെ, ഈശ്വർ ഖാന്ദ്രേ, കൃഷ്ണ ബൈരേ ഗൗഡ , സതീഷ് ജാർക്കഹോളി, യതീന്ദ്ര സിദ്ധരാമയ്യ എന്നിവരാകും ഒപ്പം സത്യപ്രതിജ്ഞ ചെയ്യുക.
വൈകിട്ട് ചേരുന്ന നിയമസഭാ കക്ഷിയോഗത്തിൽ കെ സി വേണുഗോപാലും , രൺദീപ് സിംഗ് സുർജ്ജേവാലയും പങ്കെടുക്കും. രാജ്യസഭാ തെരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭാ വികസനം ഉണ്ടാകും. മലയാളിയായ മന്ത്രി കെ ജി ജോർജ് രാജ്യസഭയിലേയ്ക്ക് മത്സരിച്ചേക്കും. അതേസമയം സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യ മകന് വേണ്ടി സ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

