ഡബ്ലിൻ: അയർലൻഡിൽ ഊർജ്ജ വിലകൾ വർധിക്കുന്നതിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിൻ ഫെയ്ൻ. വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെട്ട് നടപടികൾ സ്വീകരിക്കണമെന്ന് സിൻ ഫെയ്ൻ നേതാവ് മേരി ലൂ മക്ഡൊണാൾഡ് പറഞ്ഞു. അയർലൻഡിൽ ഊർജ്ജ വിലകൾ റെക്കോർഡിൽ എത്തിയതായുള്ള സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിനെ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെയാണ് മേരിയുടെ പ്രതികരണം.
കുടുംബങ്ങൾക്ക് മേൽ വലിയ സമ്മർദ്ദമാണ് ഊർജ്ജ വിലകൾ ഏൽപ്പിക്കുന്നത്. അതിവേഗം വർധിച്ചുവരുന്ന ഊർജ്ജ ചിലവുകൾ പരിഹരിക്കപ്പെടേണ്ടതാണ്. ഇതിനായി സർക്കാർ നടപടി സ്വീകരിക്കണം.. ഊർജ്ജ വിലകൾ കുടുംബങ്ങൾക്ക് അധിക ചിലവിന് കാരണം ആകുന്നുണ്ടെന്നും മേരി കൂട്ടിച്ചേർത്തു.
Discussion about this post

