പാലക്കാട് : ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ ശ്രീകൃഷ്ണ പുരം പഞ്ചായത്ത് അംഗവും, ഡിവൈ എഫ് ഐ നേതാവുമായ സുജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. 23 കാരിയാണ് ശ്രീകൃഷ്ണപുരം പൊലീസിൽ സുജിത്തിനെതിരെ പരാതി നൽകിയത്.
2005 മാർച്ച് മുതൽ 2026 മെയ് വരെയുള്ള കാലയളവിൽ സുജിത്തിന്റെ ചാത്തൻ കുന്നിലെ വീട്ടിലും മറ്റ് വിവിധ സ്ഥലങ്ങളിലും വച്ച് തന്നെ പീഡിപ്പിച്ചതായാണ് യുവതിയുടെ മൊഴി. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്. സുജിത്തിന്റെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ പരാതിക്കാരി മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരായി രഹസ്യമൊഴി നൽകും . ഇതിനു ശേഷമാകും തുടർനടപടികൾ . പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടപടികൾ ശക്തമാകി.
സംഭവത്തിനു പിന്നാലെ സുജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസും , ബിജെപിയും പഞ്ചായത്ത് ഓഫീസിലേയ്ക്കും പ്രകടനങ്ങൾ നടത്തി.

