ഡബ്ലിൻ: ഡബ്ലിനിൽ കത്തിക്കുത്ത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ക്രംലിനിൽ ഇന്നലെ രാവിലെയോടെയായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിൽ പ്രതിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
ക്ലോണാഡ് റോഡിൽ ആയിരുന്നു സംഭവം. ഒരാളുടെ പരിക്കുകൾ സാരമുള്ളതാണ്. ഇയാളെ സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാമന്റെ പരിക്കുകൾ നിസാരമാണ്. അദ്ദേഹത്തിന് സംഭവ സ്ഥലത്ത് തന്നെ ചികിത്സ നൽകിയ ശേഷം വീട്ടിലേക്ക് അയക്കുകയായിരുന്നു.
Discussion about this post

