ഗാൽവേ: കൗണ്ടി ഗാൽവേയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ പോസ്റ്റ്മോർട്ടം പൂർത്തയായി. പോലീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം പോസ്റ്റ്മോർട്ടം സംബന്ധിച്ച വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
കൊല്ലപ്പെട്ട യുവതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ക്ലിഫ്ഡനിൽ താമസിക്കുന്ന മസുമ സൊറാഹ്ബിയാണ് മരിച്ചത്. ഇവർ രണ്ട് കുട്ടികളുടെ അമ്മയാണ്. സംഭവത്തിൽ 30 വയസ്സുള്ള പുരുഷനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട മസുമ ഇതിന് മുൻപ് പങ്കാളിയിൽ നിന്നും ആക്രമണത്തിന് ഇരയായിട്ടുണ്ട്. തുടർന്ന് ഇവർ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.
Discussion about this post

