ലൗത്ത്: കൗണ്ടി ലൗത്തിലെ ഡണ്ടാൽക്കിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രസിഡന്റ് കാതറിൻ കനോലി. അപകടം അത്യന്തം ഞെട്ടിക്കുന്നതും ദു:ഖം ഉളവാക്കുന്നതും ആണെന്ന് കനോലി പറഞ്ഞു. തന്റെ ചിന്തകൾ ദുരന്ത ബാധിതർക്കൊപ്പം ആണെന്നും കനോലി കൂട്ടിച്ചേർത്തു. ശനിയാഴ്ച രാത്രിയോടെയായിരുന്നു ഡണ്ടാൽക്ക് മേഖലയിൽ അപകടം ഉണ്ടായത്.
‘ അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം അത്യന്തം ഞെട്ടിക്കുന്നതും ദു:ഖമുളവാക്കുന്നതും ആണ്. ഞാൻ അവരെക്കുറിച്ചാണ് ചിന്തിക്കുന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കുമൊപ്പമാണ് എന്റെ ചിന്ത. ദുരന്തം ഉണ്ടായ സമയത്ത് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുടെ പ്രയത്നത്തെ മാനിക്കുന്നു’- കനോലി പറഞ്ഞു.
Discussion about this post

