ഗാൽവെ: ഐറിഷ് പ്രസിഡന്റ് കാതറിൻ കനോലിയുടെ മുൻ ക്യാമ്പെയ്ൻ മാനേജർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കും. ഗാൽവേ വെസ്റ്റിലെ ഉപതിരഞ്ഞെടുപ്പിലാകും ഷീല ഗാരിറ്റി മത്സരിക്കുകയെന്നാണ് റിപ്പോർട്ടുകൾ. കാതറിൻ കനോലിയുടെ സീറ്റ് ആയിരുന്നു ഇത്. പ്രസിഡന്റായി കനോലി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഈ സീറ്റിൽ ഒഴിവ് വരികയായിരുന്നു.
കഴിഞ്ഞ ദിവസം സ്വതന്ത്ര കൗൺസിലർ തോമസ് വെൽബി മത്സരിക്കുന്നതായുള്ള വിവരം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷീലയുടെ പേരും സ്ഥിരീകരിക്കുന്നത്.
Discussion about this post

