ബെൽഫാസ്റ്റ്: സ്പെയിനിൽ നിന്നും വടക്കൻ അയർലൻഡിലേക്ക് ഒരാളെ നാടുകടത്തി. 45 വയസ്സുള്ള ലൈംഗിക കുറ്റകൃത്യ കേസിലെ പ്രതിയെ ആണ് നാടു കടത്തിയത്. ഇയാളെ കൊളറൈനിലെ കോടതിയിൽ ഹാജരാക്കി.
കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലാണ് ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൽ ലാസ് പൽമാസിൽ വച്ചായിരുന്നു ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് നിയമ നടപടികൾക്കായി ഇന്നലെ ഇയാളെ നോർതേൺ അയർലൻഡിലേക്ക് അയക്കുകയായിരുന്നു. 2020 ൽ ബാലിമെനയിൽ വച്ചായിരുന്നു ഇയാൾ കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. ഇതിൽ അഞ്ച് കേസുകൾ ഇയാൾക്കെതിരെ ഉണ്ട്. അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ ഇയാൾ രാജ്യം വിടുകയായിരുന്നു.
Discussion about this post

