ഡബ്ലിൻ: അയർലൻഡിലെ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് വ്യായാമം ലഭിക്കുന്നില്ലെന്ന് പഠനം. രാജ്യത്തെ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളിൽ 18 ശതമാനം പേർക്ക് മാത്രമാണ് 60 മിനിറ്റ് നേരം കായികാധ്വാനത്തിൽ ഏർപ്പെടാൻ അവസരം ലഭിക്കുന്നത്. എല്ലാ സ്കൂളുകളും 60 മിനിറ്റ് നേരം വിദ്യാർത്ഥികൾക്ക് വ്യായാമം നൽകണമെന്നാണ് വ്യവസ്ഥ.
എന്നാൽ ലിംഗം, പ്രായം, സമയം, ചിലവ്, അക്കാദമിക സമ്മർദ്ദങ്ങൾ എന്നിവ ശാരീരികാധ്വാനത്തിൽ ഏർപ്പെടുന്നതിൽ വിദ്യാർത്ഥികൾക്ക് തടസ്സം സൃഷ്ടിക്കുന്നു. ആൺ കുട്ടികളെ അപേക്ഷിച്ച് വ്യായമത്തിലേർപ്പെടുന്ന പെൺകുട്ടികളുടെ എണ്ണം കുറവാണ്. 12 ശതമാനം പെൺകുട്ടികൾ വ്യായാമം ചെയ്യുമ്പോൾ 24 ശതമാനം ആൺകുട്ടികൾ കായികാധ്വാനമുള്ള പ്രവർത്തികളിൽ ഏർപ്പെടുന്നു.
Discussion about this post

