ഡബ്ലിൻ: സർഗോത്സവം 2026 നാളെ നടക്കും. വൈകീട്ട് ഏഴ് മണിയ്ക്ക് ഡബ്ലിനിലെ സയന്റോളജി കമ്യൂണിറ്റി സെന്ററിലാണ് പരിപാടി. പ്രശസ്ത മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ പരിപാടിയിൽ മുഖ്യതിഥിയാകും.
മഹേഷ് കുഞ്ഞുമോന്റെ മിമിക്രി പരിപാടിയ്ക്ക് പുറമേ മറ്റ് കലാപരിപാടികളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിവിധ കലാപരിപാടികൾ കോർത്തിണക്കിയുള്ള ആഘോഷ സായാഹ്നമാണ് സംഘാടകർ കാണികൾക്കായി നാളെ ഒരുക്കുന്നത്. സീറോ മലബാർ കത്തോലിക്കാ ചർച്ച്, ബ്ലാഞ്ചാർഡ്സ്ടൗണിന്റെ നേതൃത്വത്തിലാണ് സർഗോത്സവം അരങ്ങേറുന്നത്. ചാരിറ്റിയ്ക്കായുള്ള ഫണ്ട് സമാഹരണം ആണ് ലക്ഷ്യം.
Discussion about this post

