ഡബ്ലിൻ: ബേബി സ്ലീപ്പ് ബാഗുകൾ വിപണിയിൽ നിന്നും തിരിച്ച് വിളിച്ച് നെക്സ്റ്റ് റീട്ടെയ്ൽ ലിമിറ്റഡ്. ഉത്പന്നം കുട്ടികൾക്ക് ശ്വാസം മുട്ടലുണ്ടാക്കുന്നതിന് കാരണമായേക്കാവുന്നതിനാലാണ് നടപടി. സ്ലീപ്പ് ബാഗുകൾ തിരിച്ച് വിളിക്കാൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു.
കമ്പനിയുടെ സ്ലീപ്പ് ബാഗുകളുടെ കഴുത്തിന്റെ ദ്വാരം വളരെ വലുതാണ്. ഇത് കുഞ്ഞിന്റെ തല ബാഗിനുള്ളിലേക്ക് വഴുതി വീഴാൻ കാരണമാകും. ഇത് ശ്വാസം മുട്ടലിനും ഇടയാക്കും.
V62655, Y51659, G96579, V62659, V73061, G96530, F23852, F24715, F25348, Y39999, V62707, Q53671, Y53637, Y51763, Y51767, Y39990, F24440, F24717, F25357, F75940, G24073, Y88412 എന്നിങ്ങനെയാണ് തിരിച്ചുവിളിച്ച ഉത്പന്നങ്ങളുടെ മോഡൽ നമ്പറുകൾ.

