ഡബ്ലിൻ: അയർലൻഡിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ റയാൻ എയർ. ഷാനൻ വിമാനത്താവളത്തിന്റെ വികസനത്തിലൂടെയാണ് റയാൻഎയർ ഇത് സാധ്യമാക്കുന്നത്. വികസന പ്രവർത്തനങ്ങൾ ഏകദേശം 400 പേർക്ക് തൊഴിൽ ലഭിക്കാൻ കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ. ഇവ ഉയർന്ന വൈദഗധ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
വിമാനത്താവളത്തിന്റെ നവീകരണത്തിന്റെ ഭാഗമായി 50 മില്യൺ യൂറോ റയാൻഎയർ നിക്ഷേപിക്കുന്നുണ്ട്. പുതിയ റയാൻഎയർ എൻജിനീയറിംഗ് അക്കാദമിയുടെ നിർമ്മാണത്തിന് വേണ്ടിയാണ് ഈ തുക വിനിയോഗിക്കുക. ഇതാണ് തൊഴിലവസരങ്ങൾക്ക് കാരണം ആകുന്നത്. 2027 നും 2031 നും ഇടയിൽ 80 പുതിയ അപ്രന്റിസ്ഷിപ്പ് റോളുകൾ സൃഷ്ടിക്കപ്പെടും. 400 അധിക എയർക്രാഫ്റ്റ് മെക്കാനിക്കുകളുടെ പരിശീലനത്തെ അക്കാദമി പിന്തുണയ്ക്കും.

