ഡബ്ലിൻ: ഐറിഷ് വിപണിയിൽ നിന്നും പ്രമുഖ മയോണൈസ് ഉത്പന്നങ്ങൾ തിരിച്ച് വിളിച്ച് ഐറിഷ് ഭക്ഷ്യസുരക്ഷാ അതോറിറ്റി. ഉത്പന്നങ്ങൾ അഴുകിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. ലിഡിലിന്റെ ബാറ്റ്സ് ടാക്കോ മയോണൈസിന്റെയും സൂപ്പർവാലു ടാക്കോ മയോണൈസിന്റെയും ബാച്ചുകളാണ് തിരിച്ചുവിളിച്ചത്.
ഇവ കൈവശമുള്ളവർ ഉപയോഗിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ലിഡിലിന്റെ 425 ഗ്രാം മയോണൈസിന്റെ പായ്ക്കറ്റാണ് തിരിച്ച് വിളിച്ചത്. ബെസ്റ്റ് ബിഫോർ 2027 ഏപ്രിൽ 21, 2027 ഏപ്രിൽ 22 എന്നിങ്ങനെയാണ് തിയതികൾ രേഖപ്പെടുത്തിയിരിക്കുന്നത്. സൂപ്പർവാലു ടാക്കോ മയോണൈസിന്റെ 420 ഗ്രാം പാക്കറ്റാണ് തിരിച്ച് വിളിച്ചത്. എക്സ്പയറി ഡേറ്റ് 2027 ഏപ്രിൽ 18 എന്ന് എഴുതിയ ബാച്ചുകളാണ് ഇത്. വിപണിയിൽ നിന്നും ഈ ഉത്പന്നങ്ങൾ നീക്കം ചെയ്യാൻ ചില്ലറ വ്യാപാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

