ഡബ്ലിൻ: പുതിയ ശമ്പളകരാറിനെ ചൊല്ലിയുള്ള തർക്കത്തിൽ ഐഎൻഎംഒ സമരത്തിലേക്ക്. സമരത്തെ അനുകൂലിച്ച് അംഗങ്ങൾ വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ 99 ശതമാനത്തിലധികം പേരും സമരത്തെ പിന്തുണച്ചുവെന്നാണ് റിപ്പോർട്ടുകൾ.
പൊതുമേഖല ശമ്പള കരാർ അവസാനിച്ചിട്ട് മാസങ്ങളായി. എന്നാൽ ഇതിൽ പിന്നീട് സർക്കാർ ഒരുനടപടിയും സ്വീകരിക്കാതിരിക്കുകയായിരുന്നു. ഇതിൽ പൊതുമേഖലയിലെ ജീവനക്കാരിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഐഎൻഎംഒ അംഗങ്ങൾ സമരത്തിനൊരുങ്ങുന്നത്. ജൂൺ 30 നാണ് മുൻ പൊതുമേഖലാ ശമ്പള കരാർ അവസാനിച്ചത്.
Discussion about this post

