ഡബ്ലിൻ: ഊർജ്ജ വിലകൾ വർധിപ്പിച്ച് ബോർഡ് ഗ്യാസ്. അടുത്ത മാസം ഒൻപത് മുതൽ പുതിയ വിലകൾ പ്രാബല്യത്തിൽവരും. ഗ്യാസ്, വൈദ്യുതി വിലകളാണ് വർധിപ്പിച്ചത്.
ഗ്യാസ്, വൈദ്യുതി യൂണിറ്റ് നിരക്കുകളും സ്റ്റാൻഡിംഗ് ചാർജുകളും വർധിപ്പിച്ചിട്ടുണ്ട്.
വിലകളുടെ വർധനവ് ഉപഭോക്താക്കൾക്ക് വലിയ സമ്മർദ്ദമാണ് ഉണ്ടാക്കുക. നിരക്ക് വർധന പ്രാബല്യത്തിൽ വരുന്നതോടെ ബില്ലിൽ 8.8 ശതമാനത്തിന്റെ വർധനവ് ഉണ്ടാകും. പ്രതിവർ 177 യൂറോ ആയിരിക്കും വൈദ്യുതിബില്ലിൽ ഉപഭോക്താക്കൾക്ക് അധികമായി നൽകേണ്ടിവരിക. ഗ്യാസിൽ 9.3 ശതമാനത്തിന്റെ വർധനവും ഉണ്ടാകും. ഇത് പ്രതിവർഷം 140 യൂറോയുടെ അധികഭാരം ആയിരിക്കും ഉപഭോക്താക്കൾക്ക് നൽകുക. ഇവ രണ്ടും കൂടിയാകുമ്പോൾ ആകെ പ്രതിവർഷം 317 യൂറോ അധികമായി ഉപഭോക്താക്കൾക്ക് നൽകേണ്ടിവരും.

