തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. എട്ട് മണി മുതലാണ് സ്ട്രോംഗ് റൂമുകൾ തുറന്ന് കൗണ്ടിംഗ് ആരംഭിച്ചത്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.
സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. ഇതിൽ പാലക്കാട്, മലപ്പുറം എന്നവിടങ്ങളിൽ ഉൾപ്പെടെ തപാൽ വോട്ടുകൾ എണ്ണാൻ ആരംഭിച്ചു. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റൽ ബാലറ്റുകൾ അതത് വരണാധികാരികളുടെ ടേബിളിലാണ് എണ്ണുന്നത്. ആദ്യ ഫലസൂചകനകൾ പുറത്തുവരുമ്പോൾ യുഡിഎഫിന് മൂന്നിടത്ത് ലീഡ് ഉണ്ട്.
Discussion about this post

