തിരുവനന്തപുരം: രണ്ട് ഘട്ടങ്ങളിലായി നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻ ഡി എ മുന്നേറുന്നു .
തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎയും കോഴിക്കോട് കോർപ്പറേഷനിൽ എൽഡിഎഫും മുന്നിലാണ്. തൃശൂർ കോർപ്പറേഷനിൽ യുഡിഎഫ് മുന്നിലാണ്, എൽഡിഎഫ് തൊട്ടു പിന്നിലാണ്. ഷൊർണൂരിലെ നാല് വാർഡുകളിൽ മൂന്നെണ്ണം എൻഡിഎ നേടി. അടൂരിലെ ഒന്നാം വാർഡിൽ എൽഡിഎഫ് വിജയിച്ചു.
തലശ്ശേരി മുനിസിപ്പാലിറ്റിയിൽ എസ്ഡിപിഐ അക്കൗണ്ട് തുറന്നു. തൃശൂർ കോർപ്പറേഷനിലെ പുങ്കുന്നം ഡിവിഷനിൽ എൻഡിഎ വിജയിച്ചു. പാലക്കാട് മുനിസിപ്പാലിറ്റിയിലെ മൂന്ന് വാർഡുകളിൽ യുഡിഎഫ് വിജയിച്ചു. ഒന്നും രണ്ടും മൂന്നും വാർഡുകൾ അവർ നേടി. ഒന്നും മൂന്നും വാർഡുകൾ ബിജെപിയിൽ നിന്നാണ് അവർ പിടിച്ചെടുത്തത്.

