തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ച് അര മണിക്കൂർ പിന്നിടുമ്പോൾ ആദ്യ ഫല സൂചനകൾ പുറത്ത്. ഇക്കുറി തിരഞ്ഞെടുപ്പിൽ ആദ്യ വിജയം എൽഡിഎഫ് സ്വന്തമാക്കി. പാലാ മുനിസിപ്പാലിറ്റിയിലാണ് എൽഡിഎഫ് വിജയം ഉറപ്പിച്ചത്. നാലിടത്ത് സ്ഥാനാർത്ഥികൾ വിജയിച്ചു.
പാലക്കാട് ആദ്യ ലീഡ് ബിജെപിയ്ക്കാണ്. മുനിസിപ്പാലിറ്റിയിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. തിരുവനന്തപുരം കവടിയാറിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ.എസ് ശബരിനാഥൻ ലീഡ് ചെയ്യുന്നുണ്ട്. തൃശ്ശൂർ കോർപ്പറേഷനിൽ വ്യക്തമായ ആധിപത്യം എൻഡിഎ ഉറപ്പിച്ചിട്ടുണ്ട്. മലപ്പുറം നഗരസഭയിൽ യുഡിഎഫാണ് ലീഡ് ചെയ്യുന്നത്.
Discussion about this post

