ഡബ്ലിൻ: ജോർജ്സ് ഡോക്കിലെ റെഡ് ലുവാസ് നാളെ തുറക്കും. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സുരക്ഷ ഉൾപ്പെടെ ഉറപ്പാക്കിയതിന് പിന്നാലെയാണ് ലുവാസ് ഔദ്യോഗികമായി തുറക്കുന്നത്. ജോർജ്സ് ഡോക്കിലെ പാലത്തിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ഇതുവഴിയുളള ലുവാസ് സേവനം നിർത്തിവയ്ക്കുകയായിരുന്നു.
ഓഗസ്റ്റ് 19 ന് ആയിരുന്നു തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ പാലത്തിന് സാരമായ കേടുപാടുകൾ ഉണ്ടായി. ഇതിന് പിന്നാലെ ലുവാസ് ലൈൻ അടച്ചിടുകയായിരുന്നു. കോനോലി സ്റ്റേഷനും പോയിന്റിനും ഇടയിലുള്ള ഭാഗം ആണ് അടച്ചിട്ടത്. ക്രിസ്തുമസ് അടുത്തിരിക്കെ ലുവാസ് റെഡ് ലൈൻ സേവനം പുന:രാരംഭിച്ചത് ജനങ്ങൾക്ക് ആശ്വാസമാണ്.
Discussion about this post

