ഡബ്ലിൻ: റെന്റ് ടാക്സ് ക്രെഡിറ്റ് ( വാടക നികുതി ക്രെഡിറ്റ് ) കാലാവധി നീട്ടാൻ സാധ്യത. വാടകക്കാർക്ക് പ്രതിവർഷം ആയിരം യൂറോവരെ ക്ലെയിം ചെയ്യാം. ധനമന്ത്രി പാസ്കൽ ഡൊണഹോയാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. രാജ്യത്ത് വർധിച്ചുവരുന്ന താമസ ചിലവുകൾ നിയന്ത്രിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 9.4 ബില്യൺ യൂറോയുടെ പാക്കേജ് ആണ് സർക്കാർ ഇക്കുറി പ്രഖ്യാപിക്കുന്നത്. ഇതിൽ 1.5 ബില്യൺ നികുതി ഇളവ് ആണ്.
Discussion about this post

