ബെൽഫാസ്റ്റ്: ഫെസ്റ്റിവൽ ഓഫ് മ്യൂസിക് ഇൻ അയർലൻഡിന് (ഫ്ലീഡ് ചിയോയിൽ നാ ഹീറാൻ ) ഇന്ന് തുടക്കം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ബെൽഫാസ്റ്റിൽ വമ്പൻ സംഗീത പരിപാടി ആരംഭിക്കുക. ആയിരക്കണക്കിന് സംഗീത പ്രേമികൾ പരിപാടിയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബെൽഫാസ്റ്റ് സിറ്റി ഹാൾ ഗ്രൗണ്ടിലാണ് പരിപാടി നടക്കുക. വടക്കൻ അയർലൻഡ് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ നീൽ, എമ്മ ലിറ്റിൽ- പെഞ്ചലി എന്നിവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും. ഇവരോടൊപ്പം അയർലൻഡ് പ്രസിഡന്റ് കാതറിൻ കനോലിയും ഉണ്ടാകും.
പരമ്പരാഗത ഐറിഷ് സംഗീതം, പാട്ട്, നൃത്തം, സംസ്കാരം എന്നിവയുടെ സംഘമമാണ് ഫെസ്റ്റിവൽ ഓഫ് മ്യൂസിക് ഇൻ അയർലൻഡ്. ഇന്ന് മുതൽ ആരംഭിക്കുന്ന പരിപാടി അടുത്ത ആഴ്ചവരെ തുടരും. ഈ ദിവസങ്ങളിൽ ഏകദേശം 8 ലക്ഷം പേർ പരിപാടി കാണാൻ എത്തുമെന്ന് ആണ് പ്രതീക്ഷിക്കുന്നത്. സംഗീത പരിപാടിയ്ക്ക് പുറമേ മത്സരങ്ങൾ, കഥപറച്ചിൽ, വർക്ക്ഷോപ്പുകൾ, തെരുവ് നാടകങ്ങൾ എന്നിവയും ഉണ്ടായിരിക്കും.

