ഡബ്ലിൻ: ക്രംലിനിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് തോക്ക് കണ്ടെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കൂലോക്കിലെയും സ്വോർഡ് ഗാർഡ സ്റ്റേഷനിലെയും ഉദ്യോഗസ്ഥരുടെ സംഘം സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. തോക്കും അഞ്ച് വെടിയുണ്ടകളുമാണ് പിടിച്ചെടുത്തത്. ഇത് ഫോറൻസിക് പരിശോധനകൾക്കായി അയച്ചു.
Discussion about this post

