ന്യൂഡൽഹി : പാറ്റാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെയുടെയും കുടുംബത്തിന്റെയും സാമ്പത്തിക സ്ഥിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സൂറത്ത് ആസ്ഥാനമായുള്ള വിവരാവകാശ പ്രവർത്തകൻ അമിത് തിവാരി . പ്രതിമാസം 60,000 രൂപ മാത്രം വരുമാനമുള്ള അഭിജിത് ദിപ്കെയുടെ പിതാവ് ഭഗവാൻറാവു ദിപ്കെയ്ക്ക് കുട്ടിളെ അമേരിക്കയിൽ പഠിക്കാൻ അയക്കാൻ എങ്ങനെ കഴിഞ്ഞുവെന്ന് അമിത് തിവാരി ചോദിക്കുന്നു.
ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ , സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് ,മഹാരാഷ്ട്ര സർക്കാർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് അമിത് തിവാരി പറഞ്ഞു. സിജെപിയുടെ നിയമപരമായ നിലനിൽപ്പ് , രാജ്യസഭാ എംപി കപിൽ സിബൽ നൽകിയ ഒരു കോടി രൂപയുടെ ഫണ്ട്, ഭഗവാൻറാവു ദിപ്കെയുടെ സാമ്പത്തിക ആസ്തികൾ എന്നിവയെക്കുറിച്ചും അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചു.
സിജെപിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും അമിത് തിവാരി പറഞ്ഞു . കപിൽ സിബൽ സംഭാവന ചെയ്ത ഒരു കോടി രൂപയുടെ ഫണ്ടിനെക്കുറിച്ച് സിബിഐസിയിൽ പരാതി നൽകിയിട്ടുണ്ട്. ഈ തുകയ്ക്ക് 18% ജിഎസ്ടി ചുമത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭഗവാൻറാവു ദിപ്കെ മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷനിൽ ജൂനിയർ എഞ്ചിനീയറായി ജോലി ചെയ്തിരുന്നു . തന്റെ പരിമിതമായ വരുമാനത്തിനുള്ളിൽ മക്കളുടെ വിദേശ പഠനം പോലുള്ള ചെലവുകൾ കുടുംബം എങ്ങനെ വഹിച്ചുവെന്ന് അന്വേഷിക്കണമെന്നും തിവാരി പറയുന്നു. ഇത് അനധികൃത സ്വത്ത് സമ്പാദന കേസാണോ എന്നും സംശയമുണ്ടെന്ന് അമിത് തിവാരി പറഞ്ഞു. പാറ്റാപാർട്ടി സംഘടന രജിസ്ട്രേഷൻ ഇല്ലാതെ രാഷ്ട്രീയ പാർട്ടിയായി പ്രവർത്തിക്കുന്നുണ്ടെന്നും പൊതുജനങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിക്കുന്നുണ്ടെന്നും തിവാരി ആരോപിച്ചു.
സിജെപി രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടിയല്ല, പക്ഷേ ഒരു കോടി രൂപ ഫണ്ട് ലഭിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം . നീറ്റ് പേപ്പർ ചോർച്ചയെക്കുറിച്ച് വിദ്യാർത്ഥികളുടെ ശബ്ദമുയർത്തുക എന്നതായിരുന്നു പ്രസ്ഥാനത്തിന്റെ ആദ്യ ലക്ഷ്യമെങ്കിൽ, പിന്നീട് അതിന്റെ യഥാർത്ഥ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിച്ചു . പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തി . വിദേശ നേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധത്തെക്കുറിച്ച് തെറ്റായ പ്രസ്താവനകൾ നടത്തിയതായും തിവാരി ആരോപിച്ചു.

