ലക്നൗ : ഉത്തർപ്രദേശിൽ വീട്ടിൽ നിന്ന് കാണാതായ 12 കാരിയുടെ മൃതദേഹം മാലിന്യക്കൂനയിൽ കണ്ടെത്തി . ബുലന്ദ്ഷഹർ ചോള പോലീസ് സ്റ്റേഷന് സമീപത്താണ് സംഭവം. നഗ്നമായ മൃതദേഹമാണ് വൈർ റെയിൽവേ സ്റ്റേഷന് സമീപം മാലിന്യക്കൂമ്പാരത്തിനിടയിൽ കണ്ടെത്തിയത് . ശരീരത്തിൽ മുറിവുകളുടെ പാടുകൾ ഉണ്ടായിരുന്നു. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന പരാതിയുമായി കുടുംബം രംഗത്തെത്തി . സംഭവത്തെക്കുറിച്ച് പോലീസ് ആരംഭിച്ചു . ഫോറൻസിക് സംഘം സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു.
ജൂലൈ 31 ന് ഉച്ചകഴിഞ്ഞ് 3 മണി മുതലാണ് കുട്ടിയെ കാണാതായത്. ഗ്രാമത്തിനുള്ളിൽ ആകമാനം കുട്ടിയ്ക്കായി തെരച്ചിൽ നടന്നിരുന്നു. ഇതിനിടെയാണ് റെയിൽ വേ സ്റ്റേഷന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ബുലന്ദ്ഷഹർ എസ്എസ്പി ദിനേശ് കുമാർ സിംഗ് പറഞ്ഞു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കുടുംബത്തിന് ഉറപ്പ് നൽകി.
കൊലപാതകത്തിന് മുമ്പ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ സ്ഥിരീകരണമുണ്ടാകൂവെന്നും പൊലീസ് പറഞ്ഞു.

