വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിൽ വാഹനം ഇടിച്ച് കാൽനട യാത്രികന് പരിക്ക്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റ 20 കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്.
കാസിൽബ്രിഡ്ജ് പ്രദേശത്തെ ആർ 741 ൽ ആയിരുന്നു അപകടം ഉണ്ടായത്. രാത്രി 11.50 ഓടെ ആയിരുന്നു കൂട്ടിയിടി. ഉടനെ തന്നെ അടിയന്തിര സേവനങ്ങൾ എത്തി യുവാവിനെ ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു. നടന്ന് പോകുന്നതിനിടെ യുവാവിനെ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അപകടം സംബന്ധിച്ച വിശദാംശങ്ങൾ കൈവശമുള്ളവർ പോലീസുമായി ബന്ധപ്പെടണം.
Discussion about this post

