ഡബ്ലിൻ: അയർലൻഡിൽ ഇനി മഴയുടെ ദിനങ്ങൾ. ഈ വാരം മുഴുവനും രാജ്യത്ത് മഴ ലഭിക്കുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അന്തരീക്ഷ താപനിലയിലും കുറവുണ്ടാകും.
ഇന്ന് പൊതുവെ വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ ഉണ്ടാകും. ഇതോടൊപ്പം തന്നെ വെയിലും അനുഭവപ്പെടും. വൈകീട്ടോടെ അന്തരീക്ഷം മേഘാവൃതമാകും. തുടർന്ന് മഴയും ഉണ്ടാകും. 16 ഡിഗ്രി മുതൽ 22 ഡിഗ്രി സെൽഷ്യവരെ വരെ ആയിരിക്കും ഉയർന്ന താപനില അനുഭവപ്പെടുക. വടക്ക് പടിഞ്ഞാറൻ മേഖലയിൽ തണുപ്പ് ഏറിയിരിക്കും. ഇന്ന് രാത്രിയോടെ തെക്ക് പടിഞ്ഞാറൻ മേഖലകളിൽ മഴ ലഭിക്കും.
Discussion about this post

