ഡബ്ലിൻ: ബാങ്ക് വാരാന്ത്യ അവധിയുടെ പശ്ചാത്തലത്തിലെ റോഡ് സുരക്ഷാ പരിശോധന ആരംഭിച്ച് രണ്ട് ദിനം പൂർത്തിയാകുമ്പോൾ നിയമ ലംഘനം നടത്തിയതായി കണ്ടെത്തിയവരുടെ എണ്ണം വീണ്ടും ഉയർന്നു. ആദ്യ രണ്ട് ദിവസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ അമിത വേഗതിയിൽ വാഹനമോടിച്ചതായി കണ്ടെത്തിയവരുടെ എണ്ണം 1590 ആണ്. മദ്യപിച്ച് വാഹനമോടിച്ചതിന് 39 പേർ അറസ്റ്റിലായി.
മൊബൈൽ ഫോൺ ഉപയോഗിച്ചും സീറ്റ് ബെൽറ്റ് ധരിക്കാതെയും വാഹനമോടിച്ചവരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഇത്തം നിയമലംഘനങ്ങൾക്ക് ഇതുവരെ 200 ഡ്രൈവർമാർ പിടിയിലായി. ഈ വർഷം ഇതുവര 108 പേർക്കാണ് അപകടങ്ങളിൽ ജീവൻ നഷ്ടമായത്.
Discussion about this post

