കാവൻ: കൗണ്ടി കാവനിലുണ്ടായ അപകടത്തിൽ മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. കഴിഞ്ഞ ദിവസം മിൽടൗണിലെ സെന്റ് പാട്രിക് പള്ളിയിൽ ആയിരുന്നു സംസ്കാര ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പരിപാടിയുടെ ഭാഗമായി. ലണ്ടനിൽ നിന്നുള്ള നെൽ സഫ്റോൺ റോവൻ , മകൾ ഐറീന റോവൻ എന്നിവരാണ് കൊല്ലപ്പെട്ടത്. അതേസമയം നാല് പേർക്ക് പുതു ജീവൻ നൽകികൊണ്ടാണ് ഐറീന ലോകത്തോട് വിടപറഞ്ഞത്. കുട്ടിയുടെ അവയവങ്ങൾ നാല് പേർക്ക് ദാനം ചെയ്തു.
ജൂലൈ 24 ന് കാവനിലെ ഷെർകോക്കിൽവച്ചായിരുന്നു ഇരുവരും അപകടത്തിൽപ്പെട്ടത്. കാറും വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ നെൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ടെമ്പിൾ സ്ട്രീറ്റിലെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഐറിന് രണ്ട് ദിവസത്തിന് ശേഷം ജീവൻ നഷ്ടമാകുകയായിരുന്നു.

